എൽ ഡി എഫ് രാഷ്ട്രീയത്തിന്റെ വിജയം,​ സർക്കാരിന്റേത് ഉചിതമായ നടപടിയെന്ന് സി പി ഐ

Sunday 06 October 2024 10:32 PM IST

തിരുവനന്തപുരം: എ,​ഡി.ജി.പി അജിത്‌കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയ സർക്കാർ ന

ടപടി സ്വാഗതം ചെയ്ത് സി.പി.ഐ നേതൃത്വം. സർക്കാരിന്റേത് ഉചിതമായ നടപടിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വിജയമാണിതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ട കാര്യം ഇതാണ്. അത് പൂർണമായും സർക്കാർ അംഗീകരിച്ചിരിക്കുന്നുവെന്നും നടപ്പിലാക്കിയിരിക്കുന്നുവെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വിജയമായിട്ടാണ് ഇതിനെ കാണുന്നത്. ഈ വിജയം എല്ലാ എൽ.ഡി.എഫ് ബന്ധുക്കളെയും സന്തോഷിപ്പിക്കുന്നു. ആ സന്തോഷം സി.പി.ഐ പങ്കിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതീക്ഷിച്ച നടപടി എന്ന് മുൻമന്ത്രിയും തൃശൂരിലെ സി.പി.ഐ സ്ഥാനാർത്ഥിയുമായിരുന്ന വി.എസ്. സുനിൽകുമാറും പ്രതികരിച്ചു. എ.ഡി.ജി.പി അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിയത് കൊണ്ടുമാത്രം പ്രശ്നം അവസാനിക്കില്ല. മറ്റു നാനാവശങ്ങളിൽ വിശദമായ അന്വേഷണവും അതുമായി ബന്ധപ്പെട്ട തുടർനടപടികളും ഇതിന്റെ ഭാഗമായി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുനിൽകുമാർ പറ‌ഞ്ഞു. ഈ നടപടി കൊണ്ടുമാത്രം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ സാധിക്കില്ല. പൂരവുമായി ബന്ധപ്പെട്ടത് വ്യത്യസ്തമായ വിഷയമാണ്. അതിന്റെ അന്വേഷണ റിപ്പോർട്ടും പുറത്തുവരുമ്പോഴാണ് എല്ലാ അർത്ഥത്തിലുമുള്ള കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയൂ എന്നും സുനിൽകുമാർ പറഞ്ഞു.