ക്രിപ്‌റ്റോ കറൻസി  ഇടപാടിൽ 1.35 ലക്ഷം രൂപ നഷ്ടപ്പെട്ടു 

Monday 07 October 2024 1:28 AM IST

കണ്ണൂർ: ക്രിപ്‌റ്റോ കറൻസി ഇടപാടിൽ കക്കാട് സ്വദേശിക്ക് 1,35,342 രൂപ നഷ്ടപ്പെട്ടു. പരാതിക്കാരൻ തന്റെ ക്രിപ്‌റ്റോ കറൻസി മറ്റൊരാൾക്കു വിൽക്കുകയും തുടർന്ന് പരാതിക്കാരന് നല്കിയ തുക പരാതിക്കാരന്റെ അക്കൗണ്ടിൽ ഹോൾഡ് ആയി എന്നാണ് പരാതി.

പാർട്ട് ടൈം ജോലി ചെയ്യുന്നതിനുള്ള പരസ്യം കണ്ട് പണം നൽകിയ മയ്യിൽ സ്വദേശിക്കു 10000 രൂപ നഷ്ടമായി. ടെലിഗ്രാം വഴി പ്രതികളുടെ നിർദ്ദേശപ്രകാരം വിവിധ ടാസ്‌കുകൾ ചെയ്യുന്നതിനായി വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത തുകയോ നൽകാതെ ചതി ചെയ്യുകയായിരുന്നു.