കൽക്കരി ഖനിയിൽ വൻസ്ഫോടനം; അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം, അപകടം ഇന്ന് പുലർച്ചെ
Monday 07 October 2024 2:53 PM IST
കൊൽക്കത്ത: പശ്ചിമബംഗാളിലെ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ തൊഴിലാളികളടക്കം അഞ്ച് പേർ മരിച്ചു. ബിർഭും ജില്ലയിലെ ലോക്പുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗംഗാറാംചക് മൈനിംഗ് കമ്പനിയിലാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നിരവധി പേർക്ക് പരിക്കേറ്റതായും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
കൽക്കരി ഖനനത്തിനായി സ്‌ഫോടനം നടത്തുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിയുണ്ടായെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണെന്നും പരിക്കേറ്റവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.