പിണറായി കേരളത്തിലെ സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രി: ആർ.എസ്.പി

Monday 07 October 2024 9:48 PM IST

ഹരിപ്പാട്: കേരളത്തിലെ സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ.ബി.രാജശേഖരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി ഹരിപ്പാട് - കാർത്തികപ്പള്ളി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് റവന്യൂ ടവറിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിപ്പാട് മണ്ഡലം സെക്രട്ടറി ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി അഡ്വ.ആർ.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അനിൽ.ബി.കളത്തിൽ, സി.രാജലക്ഷ്മി, കാർത്തികപ്പള്ളി മണ്ഡലം സെക്രട്ടറി കെ.തുളസീധരൻ, സോമനാഥൻ നായർ, കെ.ദേവിപ്രിയൻ, വി.കെ.ഗംഗാധരൻ, ജെമിനി ഗണേഷ്, വിനു.ആർ.നാഥ്, സി.എച്ച്.സാലി, വാഴാങ്കേരി ചെല്ലപ്പൻ, സുരേഷ് പല്ലന, മുരളീധരൻ പിള്ള, രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.