ഇന്ത്യയിലെ തിരക്കേറിയ പട്ടണം മുംബയ് അല്ല, ആ റെക്കാഡ് വേറൊരു നഗരത്തിന്
Wednesday 09 October 2024 1:40 AM IST
ഇന്ത്യയിലെ മഹാനഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒരു പുതിയ കാര്യമല്ല. ചെറുനഗരങ്ങൾ പോലും ശ്വാസംമുട്ടുന്ന നിലയിലെ ഗതാഗതക്കുരുക്ക് പലയിടത്തും കാണാൻ കഴിയും. രാജ്യത്തെ തന്നെ ഗതാഗതക്കുരുക്കിന്റെ കാര്യത്തിൽ മുന്നിലുള്ളത് മഹാനഗരങ്ങളായ മുംബയും ബംഗളൂരുവുമാണ്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ തന്നെ മഹാനഗരങ്ങളിൽ ഒന്നുമായ മുംബയെക്കാൾ തിരക്ക് കൂടുതൽ അനുഭവപ്പെടുന്നത് ബംഗളൂരുവിലാണ്.