ചെന്നൈയിൽ ഐ.എ.എഫ് പരേഡിനിടെ 2 പേർ കുഴഞ്ഞുവീണു
Wednesday 09 October 2024 1:04 AM IST
ചെന്നൈ: മറീനാ ബീച്ചിൽ വ്യോമസേന സംഘടിപ്പിച്ച എയർ ഷോ കാണാനെത്തിയ അഞ്ചുപേർ മരിച്ച സംഭവത്തിന് പിന്നാലെ വ്യോമസേനയുടെ പരേഡിനിടെ രണ്ടു വ്യോമസേനാംഗങ്ങൾ കുഴഞ്ഞുവീണു. താംബരം എയർഫോഴ്സ് സ്‌റ്റേഷനിൽ ഇന്നലെ വ്യോമസേനയുടെ 92-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന പരേഡിലാണ് സംഭവം. അതികഠിനമായ വെയിലിലായിരുന്നു 300 ഓളം വരുന്ന വ്യോമസേനാംഗങ്ങളുടെ പരേഡും എയറോബാറ്റിക് പ്രകടനവും നടന്നത്. പരേഡിനിടെ രണ്ട് പേർ ബോധരഹിതരായി വീണു. ഇവരെ ഉടൻ
ഇന്ത്യയുടെ സംയുക്തസേനാ മേധാവി ജനറൽ അനിൽ ചൗഹാനും ഇന്ത്യൻ വ്യോമസേന മേധാവി എയർ മാർഷൽ അമർ പ്രീത് സിംഗും സ്ഥലത്തുണ്ടായിരുന്നു.
കഴിഞ്ഞ ഏഴിനാണ് മറീന ബീച്ചിൽ അഞ്ചു പേർ മരിക്കുകയും 50ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. നിർജ്ജിലീകരണമുൾപ്പെടെയാണ് മരണകാരണം.