നഗ്നദൃശ്യങ്ങൾ കാണിച്ച് 50 ലക്ഷം രൂപ തട്ടി; പ്രമുഖ വ്യവസായിയുടെ മരണത്തിൽ മലയാളി ദമ്പതികൾ പിടിയിൽ

Wednesday 09 October 2024 9:52 AM IST

മംഗളൂരു: കർണാടകയിലെ പ്രമുഖ വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ ബി എം മുംതാസ് അലിയുടെ (52) ആത്മഹത്യയിൽ മലയാളി ദമ്പതികൾ പിടിയിൽ. റഹ്മത്തിനെയും ഇവരുടെ ഭർത്താവ് ഷുഹെെബിനെയുമാണ് കാവൂർ പൊലീസ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്ന് അറസ്റ്റ് ചെയ്തത്.

മുംതാസ് അലിയെ ചിലർ ബ്ലാക്ക് മെയിൽ ചെയ്തിരുന്നുവെന്ന് സഹോദൻ ഹൈദർ അലി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഇവരുൾപ്പെടെ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഷാഫി, മുസ്തഫ അബ്ദുൽ സത്താർ, ഇയാളുടെ ഡ്രെെവർ സിറാജ് എന്നിവരാണ് പൊലീസ് തെരയുന്ന മറ്റ് പ്രതികൾ. ഇവർ നഗ്നദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഈ സംഘം മുംതാസ് അലിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇ​തു​കൂ​ടാ​തെ​ 25​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ചെ​ക്ക് ​എ​ഴു​തി​വാ​ങ്ങി​.​ ​കൂ​ടു​ത​ൽ​ ​പ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മും​താ​സ് ​അ​ലി​യെ​ ​നി​ര​ന്ത​രം​ ​സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​രു​‌​ന്നതായി ഹൈദർ അലി പറഞ്ഞു. ​ മു​പ്പ​ത് ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​പൊ​തു​സ​മൂ​ഹ​ത്തി​ൽ​ ​സ​ജീ​വ​മാ​യി​രു​ന്ന​ ​മും​താ​സ് ​അ​ലി​യു​ടെ​ ​പ്ര​തി​ച്ഛാ​യ​യ്ക്ക് ​ക​ള​ങ്കം​ ​വ​രു​ത്താ​ൻ​ ​പ്ര​തി​ക​ൾ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി. ​ജീ​വി​തം​ ​അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് മുംതാസ് അലി ​ബ​ന്ധു​ക്ക​ളോ​ട് ​സൂ​ചി​പ്പി​ച്ചി​രു​ന്ന​താ​യി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു

ബെെക്കംപാടിയിലെ വീട്ടിൽ നിന്ന് ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട മുംതാസ് അലി കുടുംബാംഗങ്ങൾക്ക് തന്റെ മരണത്തിന് കാരണം ഈ ആറ് പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളൂർ പാലത്തിന് സമീപം അലിയുടെ വാഹനം കണ്ടെത്തിയത്. പിന്നാലെ പുഴയിൽ നിന്ന് മൃതദേഹവും കണ്ടെത്തി. ജനതാദൾ സെക്കുലർ (എസ്) എം.എൽ.എയായ ബി.എം ഫാറൂഖിന്റെയും മുൻ കോൺഗ്രസ് എം.എൽ.എ മുഹിയുദ്ദീൻ ബാവയുടെയും സഹോദരനാണ് മുംതാസ് അലി.

Advertisement
Advertisement