കൗൺസിലിംഗ് സേവനം
Wednesday 09 October 2024 3:43 PM IST
തലയോലപ്പറമ്പ്: വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യ സേവനങ്ങൾ നൽകുന്നതിനായി കോളേജ് വിദ്യാഭ്യാസവകുപ്പ് ആവിഷ്‌കരിച്ച 'ജീവനി' മാനസികാരോഗ്യ ബോധവത്കരണ പരിപാടി തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് കോളേജിൽ ജീവനി കൗൺസിലറുടെ സേവനം ലഭിക്കും. ബോധവത്കരണ പരിപാടി പ്രിൻസിപ്പാൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. കോളേജ് കൗൺസിലിംഗ് സെന്റർ കോഓർഡിനേറ്റർ ലിനി മറിയം മാത്യു അദ്ധ്യക്ഷത വഹിച്ചു. ജീവനി കൗൺസിലർ സ്വാതി സന്തോഷ് ക്ലാസ് നയിച്ചു. ഡോ. ജി.ഹരി നാരായണൻ പ്രസംഗിച്ചു.