ജലച്ചായം സിനിമ വിക്കിപീഡിയയിലൂടെ റിലീസ് ചെയ്തു

Thursday 10 October 2024 12:00 AM IST

തൃശൂർ: മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സിനിമ, 'ജലച്ചായം' വിക്കിപീഡിയയുടെ വിക്കിമീഡിയ കോമൻസിലൂടെ ഗാന്ധിജയന്തി ദിനത്തിൽ റിലീസ് ചെയ്തു. സിനിമയുടെ നിർമ്മാതാവും സംവിധായകനുമായ സതീഷ് കളത്തിലിന്റെ ഐ.ഡിയിൽ പകർപ്പവകാശം ഒഴിവാക്കിയാണ് ഒന്നര മണിക്കൂറുള്ള ചിത്രത്തിന്റെ റിലീസ്. പൂജ റിലീസ് ആയാണ് ചിത്രം റിലീസ് ചെയ്തത്. ഒരു വിക്കിപീഡിയ ഫ്‌ളാറ്റ് ഫോമിലൂടെ ഒരു സിനിമയുടെ സ്ട്രീമിംഗ് നടത്തുന്നത് ആദ്യമാണ്.

2010 ജൂൺ ആറിന് തൃശൂർ ശ്രീ തിയ്യറ്ററിലായിരുന്നു ആദ്യ പ്രദർശനം. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രം വീണാവാദനം ഡോക്യുമെന്ററി ചെയ്തതും സതീഷ് കളത്തിലാണ്. ഭാസി പാങ്ങിലാണ് ചീഫ് അസോ. ഡയറക്ടർ. ഛായാഗ്രഹണം പ്രമോദ് വടകരയും എഡിറ്റിംഗ് രാജേഷ് മാങ്ങാനവും നിർവഹിച്ചിരിക്കുന്നു. സതീഷ് കളത്തിൽ, ബാബുരാജ് പുത്തൂർ, അഡ്വ. പി.കെ. സജീവ്, സിദ്ധാർത്ഥൻ പുറനാട്ടുകര, ബി. അശോക് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.