പ്രതിവാര നാടകാവതരണം 700-ാം വാരാഘോഷം
Thursday 10 October 2024 12:00 AM IST
തൃശൂർ : രംഗചേതനയുടെ പ്രതിവാര നാടകാവതരണത്തിന്റെ 700-ാം വാരാഘോഷം 13ന് വൈകിട്ട് അഞ്ചിന് സംഗീത നാടക അക്കാഡമി നാട്യഗൃഹത്തിൽ നാടക സംവിധായകൻ ശശിധരൻ നടുവിൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. പ്രൊഫ. പി.എൻ. പ്രകാശ് അദ്ധ്യക്ഷനാകും. എട്ടുദിവസം നീളുന്ന രംഗോത്സവത്തിൽ ജനസാഗരം, കാട്ടുകുതിര, രാത്രിഞ്ചരർ, ഗംഗാപ്രസാദിന്റെ ഡയറി, നാവു മരങ്ങൾ പുക്കുന്നിടം, ആ കനി തിന്നരുത്, അപ്പാ.. അമ്മ എന്നീ നാടകങ്ങൾ അവതരിപ്പിക്കും. ജോസ് ചിറമ്മൽ, ജോസ് പായമ്മൽ, സോബി സൂര്യഗ്രാമം, രാജു കൂർക്കഞ്ചേരി, രാജ് തോമസ് എന്നിവരുടെ അനുസ്മരണങ്ങളും നടക്കും. സമാപന സമ്മേളനം നവംബർ അഞ്ചിന് നാടക സംവിധായകൻ നാരായണൻ കോലഴി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സുനിൽ സുഖദ, ഇ.ഡി. ഡേവിസ്, ഡോ. ശശിധരൻ കളത്തിൽ, കർപ്പകം ഉല്ലാസ്, ഇ.ടി. വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.