വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
Thursday 10 October 2024 12:00 AM IST
തൃശൂർ: മദ്ദളവിദ്വാൻ വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റിന്റെ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക പുരസ്‌കാരം മദ്ദള വിദ്വാൻ കലാമണ്ഡലം ഹരിദാസൻ വരവൂർ, (സുവർണ മുദ്രയും പ്രശസ്തിപത്രവും), രാമൻ നമ്പീശൻ പുരസ്‌കാരം കൊമ്പ് വിദ്വാൻ ശ്രീ മച്ചാട് രാമകൃഷ്ണൻ നായർ, (കാഷ് അവാർഡും പ്രശസ്തി പത്രവും), ചാലക്കുടി നമ്പീശൻ സ്മാരക പുരസ്‌കാരം കലാമണ്ഡലം കെ.പി. രഞ്ജിത്ത് (കാഷ് അവാർഡും ആശിർവാദ പത്രവും) എന്നിവർക്ക് നൽകും. 27ന് വൈകിട്ട് നാലിന് ശ്രീരാമസ്വാമി ക്ഷേത്ര പരിസരത്തുള്ള ശങ്കരൻ നമ്പീശൻ സ്മാരക വേദിയിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും, ട്രസ്റ്റ് പ്രസിഡന്റ് എ.എസ്. ദിവാകരൻ അദ്ധ്യക്ഷനാകും. അവാർഡ് ദാന അനുസ്മരണ സമ്മേളനം കലാനിരൂപകൻ എം.ജെ. ചിത്രൻ ഉദ്ഘാടനം ചെയ്യും.