സംസ്ഥാനതല ക്വിസ് മത്സരം

Thursday 10 October 2024 12:00 AM IST

തൃശൂർ: ആർ.പി ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനും മുൻ മാനേജരുമായ ആർ.പി. മൊയ്തൂട്ടിയുടെ 19-ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കും. ആദ്യ രണ്ട് ലെവൽ മത്സരങ്ങൾ ഓൺലൈനായി ഈമാസം 15,19 തീയതികളിൽ നടക്കും. ഇതിൽ നിന്ന് അഞ്ച് വിജയികളെ തെരഞ്ഞെടുത്ത് 24ന് എസ്.എസ്.എം.വി.എച്ച്.എസ് സ്‌കൂളിൽ ഫൈനൽ മത്സരങ്ങൾ നടത്തും. രജിസ്‌ട്രേഷൻ ഗൂഗിൾ ഫോം വഴിയാണ്. 9846618352 എന്ന നമ്പരിൽ വിളിച്ചും രജിസ്റ്റർ ചെയ്യാം. അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി 24ന് 'ജീവിത വിജയത്തിൽ അച്ചടക്കത്തിനുള്ള പ്രധാന്യം' എന്ന വിഷയത്തിൽ സംസ്ഥാനതല പ്രസംഗ മത്സരവും ലോവർ പ്രൈമറി വിദ്യാർത്ഥികൾക്കായി കളറിംഗ് മത്സരവും നടത്തുന്നുണ്ടെന്ന് സംഘാടക സമിതിയെ പ്രതിനിധീകരിച്ച് ആർ.എസ്. ഷക്കീർ, പി.കെ. സിറാജുദ്ദീൻ, കെ.എൽ. വിൻസെന്റ്, ഇ. ഡെജോ ജോസഫ്, താഹിറ ഫൈസൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.