കെ.പി.എം.എസ് നേതൃസംഗമം
Thursday 10 October 2024 3:52 AM IST
തിരുവനന്തപുരം: കേരള പുലയർ മഹാസഭ ജില്ലാതല നേതൃസംഗമം 11ന് വൈകിട്ട് 4ന് തമ്പാനൂർ റെയിൽ കല്യാണ മണ്ഡപത്തിൽ നടക്കും.ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും.ദീപു മൺവിള,ബിജു ഗോവിന്ദ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് കെ.പി.എം.എസ് സെക്രട്ടേറിയറ്റ് അംഗം കൈമനം ദീപുരാജ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിനു മേനംകുളം,ഡി.ലൈല,വിമല ടി.ശശി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.