പൂജവയ്പ്

Thursday 10 October 2024 3:00 AM IST

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെൺപാലവട്ടം ശാഖാ ഗുരുമന്ദിരത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 12ന് വൈകിട്ട് 7ന് പൂജവയ്പും,13ന് രാവിലെ 7ന് പൂജയെടുപ്പും നടക്കും.14ന് വൈകിട്ട് 7ന് ശാഖാ ഗുരുമന്ദിരത്തിൽ പ്രതിമാസ ചതയപൂജ,സമൂഹപ്രാർത്ഥന,പെൻഷൻ വിതരണം എന്നിവ നടക്കും. വെൺപാലവട്ടത്ത് രാംനിവാസിൽ വാഴവിള രാമചന്ദ്രന്റെ പത്താം ചരമവാർഷികദിനം പ്രമാണിച്ച് ഭാര്യ സുലോചനാ രാമചന്ദ്രൻ വെൺപാലവട്ടം ശാഖയ്ക്ക് 3000 രൂപ സംഭാവന നൽകിയതായി ശാഖാ സെക്രട്ടറി ജി.സുരേഷ് കുമാർ അറിയിച്ചു.