കേരള കോൺഗ്രസ് അറുപതാം ജന്മദിനം
Thursday 10 October 2024 12:19 AM IST
ചെമ്പേരി: ജനാധിപത്യ കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസിന്റെ അറുപതാം ജന്മദിനം ആഘോഷിച്ചു. പാർട്ടി കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ജില്ലാതല ഉദ്ഘാടനം ചെമ്പേരിയിൽ ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് പരത്തനാൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ടോമിച്ചൻ നടുത്തൊട്ടിയിൽ, ബാബു അണിയറ, ജയ്സൺ ചെമ്പേരി, അഡ്വക്കേറ്റ് ബാബു സെബാസ്റ്റ്യൻ, നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി, കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് ബിജു പുളികൻ, കർഷക യൂണിയൻ ജില്ലാ സെക്രട്ടറി ജോസ് തെക്കേടത്ത്, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജോസ്, രാജു താണുവേലി, റോബിൻ ഡൊമിനിക്ക് എന്നിവർ പ്രസംഗിച്ചു.