പുസ്തകോത്സവം: ലോഗോ പ്രകാശനം
Thursday 10 October 2024 12:20 AM IST
കണ്ണൂർ: ജില്ലാ ലൈബ്രറി കൗൺസിൽ 25 മുതൽ 28 വരെ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ലോഗോ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ പ്രകാശനം ചെയ്തു. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി.കെ വിജയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സി. സുനിൽകുമാർ, കൺവീനർ കെ.ടി ശശി, പ്രസാദ് കൂടാളി എന്നിവർ പങ്കെടുത്തു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശിയായ വി.പി ജ്യോതിഷ് കുമാറാണ് ലോഗോ ഡിസൈൻ ചെയ്തത്. ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറാണ്. ദേശീയ അന്തർദേശീയ തലത്തിൽ ലോഗോ ഡിസൈനിംഗിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഇരുപതോളം എൻട്രികളിൽനിന്ന് ചിത്രകാരൻ വർഗീസ് കളത്തിലിന്റെ നേതൃത്വത്തിലാണ് മികച്ച ലോഗോ തിരഞ്ഞെടുത്തത്.