സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു
Thursday 10 October 2024 12:06 AM IST
പയ്യന്നൂർ: നഗരസഭയുടെയും കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. ജയ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വി. സജിത അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസർ സതീശൻ കോടഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. പയ്യന്നൂർ വ്യവസായ വികസന ഓഫീസർ ആർ.കെ. സ്മിത, ബാങ്ക് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ പുതുതായി സംരംഭം തുടങ്ങുന്നവർക്ക് വായ്പ, ലൈസൻസ്, സബ്സിഡി തുടങ്ങിയവയെ കുറിച്ച് ക്ലാസുകൾ നൽകി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.പി സമീറ, സൂപ്രണ്ട് സി.കെ ശിവജി, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ പി.പി. ലീല, ജിതിൻ കൊടക്കൽ നഗരസഭ എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ടി. അക്ഷയ് രാജീവ് സംസാരിച്ചു.