ദീപാവലി ഉത്സവം: ധനസമാഹരണം ഉദ്ഘാടനം
Thursday 10 October 2024 1:13 AM IST
തുറവൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തുറവൂർ മഹാക്ഷേത്രത്തിലെ ഉത്സവം 24 ന് കൊടിയേറി നവംബർ ഒന്നിന് ആറോട്ടോടെ സമാപിക്കും. 31 നാണ് ദീപാവലി വലിയ വിളക്കുത്സവം. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഉത്സവത്തിന് ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഉത്സവത്തിന്റെ ധനസമാഹരണത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം ക്ഷേത്ര സന്നിധിയിൽ നടന്നു. മേൽശാന്തി സുരേഷ് കടവണ്ണായയിൽ നിന്ന് ശ്രീമുരുക ട്രേഡേഴ്‌സ് ഉടമ ചന്ദ്രൻ ആദ്യകൂപ്പൺ ഏറ്റുവാങ്ങി. ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.പി.രമാദേവി, സെക്രട്ടറി വി.പി.സന്തോഷ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ സുനിൽ പോട്ടച്ചിറ, റിട്ട.കേണൽ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.