കെ.എസ്.എസ്.പി.എ തൈക്കാട്ടുശേരി ബ്ലോക്ക് കൺവെൻഷൻ

Thursday 10 October 2024 1:26 AM IST

പൂച്ചാക്കൽ:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ തൈക്കാട്ടുശേരി ബ്ലോക്ക് കൺവെൻഷൻ മുൻ എം.പി.ഡോ.കെ.എസ്.മനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.സി.മധു അദ്ധ്യക്ഷത വഹിച്ചു.തൈക്കാട്ടുശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ടി.രാധാകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സി.പി.വിനോദ് കുമാർ,പാണാവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ,സംഘടനയുടെ ജില്ലാ സെക്രട്ടറി എ.സലീം,സംസ്ഥാന കൗൺസിലർ സദാനന്ദൻ പാണാവള്ളി,വി.കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി.ഗോപി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് എം. കെ.സുഗതൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മിറ്റി അംഗം പി. മേഘനാദ്, കെ.എ.അനിരുദ്ധൻ,ജി.വിജയ ലക്ഷ്മി,സോമനാഥ കൈമൾ,ഷേർളി ജോസഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.സി.മധു(പ്രസിഡന്റ്),ദേവസ്യാ ജോസഫ് (സെക്രട്ടറി),കെ.എ.അനിരുദ്ധൻ(ട്രഷറർ)പി.ജി.വിജയലക്ഷ്മി(വനിതാ ഫോറം ചെയർപേഴ്സൺ) അരുന്ധതിയമ്മ(വനിതാ ഫോറം കൺവീനർ)എന്നിവരേയും തിരഞ്ഞെടുത്തു.