വായനാ മൽസരം

Thursday 10 October 2024 1:44 AM IST

ആര്യനാട്:പറണ്ടോട് കിഴക്കുംകര ധീര ജവാൻ പ്രേംജിത് സ്മാരക റസിഡന്റ്സ് അസോസിയേഷൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സ്വർണ സമ്മാന പത്ര പുസ്തക വായനാ മത്സരം സംഘടിപ്പിക്കും.അസോസിയേഷൻ പ്രസിഡന്റ് കണ്ടമത്ത് ഭാസ്കരൻ നായരുടെ അദ്ധ്വക്ഷതയിൽ മത്സരത്തിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് പോങ്ങോട് ഹാർ വസ്റ്റ് മിഷൻ സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.ഷീന പുസ്തകങ്ങൾ വിതരണം ചെയ്തു. വെള്ളനാട് ബ്ളേക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,ബ്ലോക്ക് പഞ്ചായത്തംഗം എ.എം.ഷാജി,ഗ്രാമ ഞ്ചായത്തംഗം കെ.കെ.രതീഷ്,എച്ച്.പ്രതാപൻ,റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.