ധർണ നടത്തി
Thursday 10 October 2024 1:45 AM IST
തിരുവനന്തപുരം: ശമ്പള പരിഷ്കരണമാവശ്യപ്പെട്ട് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ബാങ്ക് ഹെഡാഫീസിന് മുമ്പിൽ ധർണ നടത്തി.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.ആർ.രമേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് സജി ബി.ഐ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പ്രതീഷ് വാമൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.സജീവ് കുമാർ,ആർ.രാജസേനൻ,ബെഫി നേതാവ് കെ.പി.ബാബുരാജ്,ജില്ലാ വൈസ് പ്രസിഡന്റ് ടി.ശ്രീകുമാർ,വനിതാ കൺവീനർ എസ്.ആശ,ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ഷാഹിനാദ്,ട്രഷറർ കെ.ശിവകുമാർ എന്നിവർ പങ്കെടുത്തു.