അരുവിപ്പുറം മഠത്തിൽ വിദ്യാരംഭം
Thursday 10 October 2024 1:46 AM IST
നെയ്യാറ്റിൻകര : അരുവിപ്പുറം മഠത്തിൽ 13ന് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും.രാവിലെ 6ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും അരുവിപ്പുറം മഠം സെക്രട്ടറിയുമായ സ്വാമി സാന്ദ്രാനന്ദ കുട്ടികൾക്ക് അക്ഷരം കുറിക്കും. 11ന് നടക്കുന്ന മഹാനവമി പൂജവെയ്പ്പിൽ പങ്കെടുക്കേണ്ട വിദ്യാർത്ഥികൾ അന്നേ ദിവസം രാവിലെ പഠനോപകരണം എത്തിക്കണമെന്ന് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.ഫോൺ.0471 - 22755 45, 9400475545.