എസ്.എൻ.വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കലോത്സവം

Thursday 10 October 2024 12:52 AM IST

കായംകുളം :കായംകുളം എസ്.എൻ.വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്കൂൾ കലോത്സവം വർണോത്സവ് ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.സാംസ്കാരിക സമിതി പ്രസിഡന്റും സ്കൂൾ മാനേജരുമായ ഡോ.പി.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു.സാംസ്കാരിക സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി .സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. വിശ്വംഭരൻ, കമ്മിറ്റി അംഗങ്ങളായ അനിതാ സത്യൻ, പ്രൊഫ. ടി. എം.സുകുമാര ബാബു,കെ.പുഷ്പദാസ്,സി.ഭദ്രൻ,പി.ടി.എ വൈസ് പ്രസിഡന്റ്‌ സരിത കണ്ണൻ,പി.ടി. എ എക്സിക്യൂട്ടീവ് മെമ്പർ സുനീർ തുടങ്ങിയവർ സംസാരിച്ചു.