തൊഴിൽദാനപദ്ധതി രജിസ്‌ട്രേഷൻ

Wednesday 09 October 2024 10:11 PM IST

ഉരുളികുന്നം: എലിക്കുളം പഞ്ചായത്ത്, കേരള നോളജ് എക്കണോമി മിഷനുമായി സഹകരിച്ച് നടത്തുന്ന തൊഴിൽദാന പദ്ധതിയായ വിജ്ഞാന എലിക്കുളത്തിന്റെ 15, 16 വാർഡുകളിലെ തൊഴിലന്വേഷകരുടെ രജിസ്‌ട്രേഷൻ ഞായറാഴ്ച 10.30 മുതൽ താഷ്‌കന്റ് പബ്ലിക് ലൈബ്രറിയിൽ നടത്തും. കേരളത്തിനകത്തും പുറത്തുമുള്ള കമ്പനികൾ, സംരംഭങ്ങൾ, വിദേശ കമ്പനികൾ എന്നിവിടങ്ങളിൽ എല്ലാം ഉദ്യോഗാർഥികൾക്ക് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ജോലി ലഭ്യമാക്കുന്നതിനായുള്ള പദ്ധതിയാണിത്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകളുമായി വന്ന് രജിസ്റ്റർ ചെയ്താൽ പിന്നീട് നടക്കുന്ന മെഗാ ജോബ് ഫെയറിൽ ഉൾപ്പെടെ പങ്കെടുത്ത് ആകർഷകമായ തൊഴിൽ ലഭ്യമാകുവാനുള്ള അവസരമൊരുക്കും.