കേരളാ കോൺഗ്രസ് ജന്മ ദിനാഘോഷം
Thursday 10 October 2024 1:11 AM IST
ആലപ്പുഴ : കേരളാ കോൺഗ്രസിന്റെ അറുപതാം ജന്മദിനാഘോഷം ജില്ലയിൽ വിപുലമായ പരിപാടികളോടെ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ആലപ്പുഴയിൽ കേരളാ കോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് നിർവഹിച്ചു. ചടങ്ങിൽ ജില്ലാ ഭാരവാഹികളായ അഡ്വ. പ്രദീപ് കൂട്ടാല, ടി. കുര്യൻ, എം. എസ്. നൗഷാദ് അലി, ഷീൻ സോളമൻ, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നസീർ സലാം, എസ്. വാസുദേവൻ നായർ, വർഗീസ് ആന്റണി, നിസാം വലിയകുളം, സാദത്ത് റസാക്ക്, മാത്തച്ചൻ കല്ലുപുരക്കൽ,ജോയ് കുര്യാക്കോസ്, ജോസുകുട്ടി, മുഹമ്മദ് കെ കബീർ, ഹാഷിം, ഷെരീഫ് കുട്ടി, താജുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.