ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
Thursday 10 October 2024 3:11 AM IST
മുഹമ്മ : പുന്നപ്ര - വയലാർ സമര സേനാനി എ.കെ വേലായുധന്റെ പേരിൽ നിർമ്മിച്ച സി.പി.എം മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസ് കേന്ദ്ര കമ്മിറ്റി അംഗം ഡോ.ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
നിർമ്മാണ കമ്മിറ്റി ചെയർമാൻമാൻ ആർ.റിയാസ് അദ്ധ്യക്ഷനായി. കെ.രാജപ്പൻ സ്മാരക ഹാളിന്റെയും ഉദ്ഘാടനം ഡോ.ടി.എം.തോമസ് ഐസക് നിർവ്വഹിച്ചു. ഏലിയാസ് സ്മാരക ലൈബ്രറി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു .രക്തസാക്ഷി കുടുംബങ്ങളെ സി.ബി.ചന്ദ്രബാബുവും മുൻ എൽ.സി സെക്രട്ടറിമാരെ ആർ.നാസറും ആദരിച്ചു. പി.പി.ചിത്തരഞ്ചൻ എം.എൽ.എ,ജി.വേണുഗോപാൽ,പി.രഘുനാഥ്,കെ.ഡി.മഹീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.