സംഘാടക സമിതി രൂപീകരണം

Thursday 10 October 2024 1:21 AM IST

തു​റ​വൂർ : ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തിൽ നോ​ള​ജ് എ​ക്കോ​ണ​മി മി​ഷ​ന്റെ​യും കെ.ഡി​സ്‌കി​ന്റെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്ക​ന്ന തൊ​ഴിൽ​ദാ​യ​ക പ്ര​വർ​ത്ത​ന​മാ​യ വി​ജ്ഞാ​ന ആ​ല​പ്പു​ഴ​യു​ടെ പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് ത​ല സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്റ് എൻ.എ​സ് ശി​വ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ഗീ​താ ഷാ​ജി അ​ദ്ധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ന​ന്തു ര​മേ​ശൻ,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റു​മാ​രാ​യ രാ​ഖി ആന്റ​ണി,ആർ.പ്ര​ദീ​പ്,ഓ​മ​നാ ബാ​നർ​ജി,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്റ് ആർ.ജീ​വൻ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു. സം​ഘാ​ട​ക സ​മി​തി ചെ​യർ​മാ​നാ​യി ഗീ​താ​ഷാ​ജി​യേ​യും കൺ​വീ​ന​റാ​യി അ​ന​ന്തു ര​മേ​ശ​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.