വജ്ര ജൂബിലി പാർട്ടിക്ക് കരുത്തു പകരും
Wednesday 09 October 2024 10:22 PM IST
കാഞ്ഞാർ :കേരള കോൺഗ്രസ് പാർട്ടിക്ക് കൂടുതൽ കരുത്തു പകരുന്നതാണ് വജ്ര ജൂബിലി നാളുകളെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് പറഞ്ഞു.കുടയത്തൂർ മണ്ഡലം കമ്മിറ്റിനേതൃത്വത്തിൽ കാഞ്ഞാറിൽ നടന്ന പതാകദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജിൽസ് മുണ്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ ജൂബിലി സന്ദേശം നൽകി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ചാണ്ടി ആനിതോട്ടം,എ.ഡി. മാത്യു അഞ്ചാനി, ടി സി ചെറിയൻ, അഹമ്മദ് ആറങ്ങോട്ടിൽ, ഷിബി പനംന്താനം, ബേബി പിണക്കാട്ട്, ടോമി തുളുവനാനി, ജോസ് വെട്ടുകാട്ടിൽ, ജലാൽ കുന്തീപറമ്പിൽ, ലുക്കാച്ചാൻ മൈലാടൂർ, കുര്യാച്ഛൻ കാക്കപയ്യാനി, മാത്യു പൂഞ്ചിറ, ഷൈജൻ കമ്പകത്തിനാൽ സാജു ചെറുവള്ളാത്ത്, ബിറ്റോ അലകനാൽ, ജോസ് പിണക്കാട്ട്, സാജു പുത്തൻപുര എന്നിവർ പ്രസംഗിച്ചു.