നബിദിനാഘോഷ സമാപനം
Thursday 10 October 2024 2:21 AM IST
ചാരുംമൂട് : ആദിക്കാട്ടുകുളങ്ങര ഹിദായത്തുൽ ഇസ്ലാം സമാജം മുസ്ലിം ജമാഅത്തിൽ നബിദിനാഘോഷ സമാപനവും സമ്മാനദാനവും നടത്തി. മദ്രസാ പി.ടി.എ പ്രസിഡന്റ് പി.ബി അബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജമാഅത്ത് പ്രസിഡന്റ് സജീവ് പൈനുംമുട്ടിൽ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു. മാദ്ധ്യമ പ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം മുഖ്യാതിഥിയായി. ചീഫ് ഇമാം സൈനുലാബ്ദീൻ മള്ഹരി സമ്മാനദാനം നിർവഹിച്ചു.