നഴ്സ് : കരാർ നിയമനം

Wednesday 09 October 2024 10:24 PM IST

ഇടുക്കി: ആരോഗ്യ വകുപ്പിന്റെ ഐ.സി.എം.ആർ റിസർച്ച് പ്രോജക്ടലേക്ക് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മൂന്നു വർഷ ജി.എൻ.എം കുറഞ്ഞത് രണ്ടാം ക്ലാസ്സിൽ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്സിംഗ്/പബ്ലിക്ക് റിസർച്ച് എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം: 21,800 രൂപ. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാർത്ഥികൾ 15 ന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ നടക്കുന്ന വാക്ക് ഇൻഇന്റർവ്യൂവിന് നേരിട്ട് എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് shsrc.kerala.gov.in