കാനഡയിൽ ചിത്രീകരിച്ച എ ഫിലിം ബൈ
Thursday 10 October 2024 2:45 AM IST
പൂർണമായി കാനഡയിൽ ചിത്രീകരിച്ച് നവാഗതനായ ശബരീഷ് ഉണ്ണിക്കൃഷ്ണൻ വിജയലക്ഷ്മി തിരക്കഥയെഴുതി സംവിധാനം ചെയ്ത എ ഫിലിം ബൈ" റിലീസ് ചെയ്തു. ഒരുകൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ചിത്രം മാജിക് മിസ്ട് മീഡിയയുടെ ബാനറിൽ രഞ്ജു കോശിയാണ് നിർമ്മിക്കുന്നത്. മാജിക് മിസ്ട് മീഡിയയുടെ ഒ.ടി.ടി യിൽ ആണ് ചിത്രം റിലീസ് ചെയ്തത്. പൂർണമായും ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ ക്യാമറ അക്ഷയ് മോൻസി ആണ്. തോംസൺ ലൈവ് എമിഗ്രേഷൻ, ശരത്ത് പ്രസാദ്, അശ്വതി നീലമന എന്നിവരാണ് സഹനിർമ്മാതാക്കൾ. അഖിൽദാസ് പ്രദീപ്കുമാർ ആണ് കനേഡിയൻ സ്പോൺസർ. , പി.ആർ.ഒ: പി. ശിവപ്രസാദ്