ധാർഷ്ട്യക്കാരൻ താനല്ലെന്ന് സതീശൻ

Thursday 10 October 2024 1:55 AM IST

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ധാർഷ്ട്യമാണെന്നും എല്ലാവരെയും പരമപുച്ഛമാണെന്നും ഭരണപക്ഷം. അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ കെ.പ്രേംകുമാർ, എം. രാജഗോപാലൻ തുടങ്ങിയവരാണ് ആക്ഷേപവുമായി രംഗത്ത് വന്നത്. എന്നാൽ, മറ്റൊരാളെ ഇങ്ങനെ പറയണമെന്നുണ്ടെങ്കിലും ഭയന്നിട്ടല്ലേ പകരം തന്നെ പറയുന്നതെന്ന് സതീശൻ തിരിച്ചടിച്ചു.