ഗണേശപൂജ: മോദിക്കും ചന്ദ്രചൂഡിനുമെതിരെ രാഷ്ട്രപതിക്ക് പരാതി

Thursday 10 October 2024 3:09 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഔദ്യോഗിക വസതി സന്ദർശിച്ച് ഗണേശപൂജയിൽ പങ്കെടുത്തതിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന് പരാതി നൽകി പൊതുപ്രവർത്തകനായ സാബു സ്റ്റീഫൻ. രണ്ടുപേരെയും പദവികളിൽ നിന്ന് പിരിച്ചുവിടണമെന്നാണ് ആവശ്യം. വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി സെപ്‌തംബർ 11നായിരുന്നു വിവാദ ഗണേശപൂജ. സന്ദർശനം ഭരണഘടനാ തത്വങ്ങൾക്കും മൂല്യങ്ങൾക്കും എതിരാണ്. ജനങ്ങൾക്ക് കോടതിയോടുള്ള വിശ്വാസം തകർക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. പദവികളിൽ നിന്ന് സ്വയമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും,​ ചീഫ് ജസ്റ്റിസിനും കത്തു നൽകി.