500 കോടിയുടെ തട്ടിപ്പുക്കേസ്: റിയ ചക്രവർത്തി ഹാജരായില്ല
Thursday 10 October 2024 3:10 AM IST
ന്യൂഡൽഹി : 500 കോടിയുടെ ഹൈബോക്‌സ് ആപ്പ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി റിയ ചക്രവർത്തി ഇന്നലെ ഡൽഹി പൊലീസിന് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായില്ല. നിക്ഷേപകരെ തട്ടിപ്പിനിരയാക്കിയ ആപ്പിനെ നടി പ്രമോട്ട് ചെയ്‌തുവെന്നാണ് ആരോപണം. മികച്ച റിട്ടേൺ ലഭിക്കുമെന്ന് നിക്ഷേപകർക്ക് വാഗ്ദാനം നൽകിയെന്നും പറയുന്നു. സമൂഹ മാദ്ധ്യമത്തിലെ താരങ്ങളായ എൽവിഷ് യാദവ്, ഭാർതി സിംഗ് തുടങ്ങിയവർക്കും പൊലീസ് സമൻസ് നൽകിയിരുന്നെങ്കിലും ഇതുവരെ പ്രതികരിച്ചില്ലെന്നാണ് വിവരം. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തിക്കെതിരെ അന്വേഷണം നടന്നിരുന്നു.