മമ്മൂട്ടി ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ. ഇതാദ്യമായാണ് മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണൻ ചിത്രത്തിന്റെ ഭാഗമാകുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരാണ് മറ്റു താരങ്ങൾ. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും.
ഡൽഹി, ശ്രീലങ്ക, ലണ്ടൻ എന്നിവിടങ്ങളിലായി ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. 16 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നത്. സുരേഷ് ഗോപിക്ക് നിശ്ചയിച്ചിരുന്ന വേഷം ആണ് മോഹൻലൽ അവതരിപ്പിക്കുന്നത്. അതേസമയം
നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് മമ്മൂട്ടി. നാഗർകോവിലിൽ നിന്ന് കൊച്ചിയിലേക്ക് ഷിഫ്ട് ചെയ്ത ചിത്രത്തിൽ മമ്മൂട്ടി വില്ലൻ വേഷത്തിലാണ്. വിനായകനാണ് മറ്റൊരു പ്രധാന താരം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. ഛായാഗ്രഹണം ഫൈസൽ അലി.മോഹൻലാൽ നായകനായി
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360 അവസാന ഷെഡ്യൂൾ തൊടുപുഴയിൽ ഉടൻ ആരംഭിക്കും. പാലക്കാടും ചിത്രീകരണമുണ്ടാകും. 20 ദിവസത്തെ ചിത്രീകരണത്തോടെ പൂർത്തിയാകും. ഇടവേളയ്ക്കുശേഷം മോഹൻലാലും ശോഭയും ഒരുമിക്കുന്ന ചിത്രംകൂടിയാണ്. സത്യൻ അന്തിക്കാട് കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ആണ് മോഹൻലാലിനെ കാത്തിരിക്കുന്ന ചിത്രം. എെശ്വര്യ ലക്ഷ്മിയാണ് നായിക. സംഗീതയാണ് മറ്രൊരു പ്രധാന താരം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.