കജോളിന്റെ ആഡംബര വില്ലയിൽ ദിവസ വാടക 50,000
ബോളിവുഡിലെ പ്രശസ്ത താരദമ്പതിമാരായ അജയ് ദേവ്ഗണിന്റെയും കജോളിന്റെയും ഗോവയിലെ ആഡംബര വില്ലയിൽ ഒരു രാത്രിക്ക് വാടക 50,000 രൂപ. ഗോവയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇവിടെ താമസിക്കാൻ സൗകര്യമുണ്ട്. ഗോവയിൽ എത്തുമ്പോഴെല്ലാം അജയ് ദേവ്ഗണും കജോളും ഇവിടെയാണ് താമസിക്കുക. അഞ്ച് ബെഡ്റൂം, വലിയ ലിവിംഗ് റൂം, പ്രൈവറ്റ് പൂൾ എന്നിവയാൽ സമ്പന്നമാണ് വില്ല. പ്രധാന ബെഡ് റൂം തുറക്കുന്നത് പൂന്തോട്ടത്തിലേക്കാണ്. ഇവിടെയാണ് അജയ് ദേവ്ഗണും കജോളും താമസിക്കുക. മുറിക്കകത്ത് അജയ് ദേവ്ഗണിന്റെയും കജോളിന്റെയും ഫ്രെയിം ചെയ്ത നിരവധി ചിത്രങ്ങളുണ്ട്. പെയിന്റിംഗുകളും ശില്പങ്ങളും വില്ലയിലുണ്ട്. പോർച്ചുഗീസ് ശൈലിയിൽ നിർമ്മിച്ച വില്ലയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്.
വില്ലയുടെ താഴത്തെ നിലയിൽ ഡൈനിംഗ് റൂം, ലിവിംഗ് റൂം എന്നിവയും മറ്റൊരു നിലയിൽ മൂന്ന് ബെഡ് റൂമുകളുണ്ട്. അഞ്ച് ബാത്റൂമും നാല് കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.