എൻ.ടി.ആറിന് നായിക രുക്മിണി വസന്ത്
ജൂനിയർ എൻ.ടി.ആറിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രുക്മിണി വസന്ത് നായിക. കന്നട ഹിറ്റ് ചിത്രമായ സപ്ത സാഗര ദച്ചേ എല്ലോയിൽ പ്രധാന വേഷത്തിൽ എത്തിയ രുക്മിണി ആദ്യമായാണ് ജൂനിയർ എൻ.ടി.ആർ ചിത്രത്തിൽ ഭാഗമാകുന്നത്. ഇൗമാസം അവസാനമോ നവംബർ ആദ്യമോ ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
ഹൃത്വിക് റോഷനൊപ്പം ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന ജൂനിയർ എൻ.ടി.ആർ വാർ 2 പൂർത്തിയാക്കിയശേഷം ജനുവരിയിൽ പ്രശാന്ത് നീൽ ചിത്രത്തിൽ ജോയിൻ ചെയ്യും.
കെ.ജി.എഫ് കെ.ജി.എഫ് ചാപ്ടർ 2, സലാർ എന്നീ സിനിമകളിലൂടെ ഇന്ത്യയാകെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് നീൽ.
രണ്ടാംഭാഗം ഒഴിവാക്കിയാണ് പ്രശാന്ത് നീൽ, ജൂനിയർ എൻ.ടി.ആർ ചിത്രം ഒരുങ്ങുന്നത്. അതേസമയം ദേവര ആണ് ജൂനിയർ എൻ.ടി.ആർ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. കൊരട്ടല ശിവ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 400 കോടി നേടി. ബോളിവുഡ് താരം ജാൻവി കപൂർ ആണ് നായിക. ജാൻവി കപൂറിന്റെയും ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെയും തെലുങ്ക് അരങ്ങേറ്റമായിരുന്നു ദേവര. രണ്ട് ഭാഗങ്ങളായാണ് ദേവര.