പ്രിയന് വിടചൊല്ലി സിമിയും
Friday 11 October 2024 1:16 AM IST
മുംബയ്: നിങ്ങൾ പോയെന്ന് എല്ലാവരും പറയുന്നു. ഈ വിയോഗം താങ്ങാനാവുന്നില്ല... പ്രിയ സുഹൃത്തേ വിട... രത്തൻ ടാറ്റയ്‌ക്കൊമുള്ള ചിത്രം പങ്കുവച്ച് സിമിയുടെ വാക്കുകൾ. രത്തന് വെറും സൗഹൃദം മാത്രമായിരുന്നില്ല നടി സിമി ഗരേവാളുമായി. വഴിയിൽ പൊഴിഞ്ഞ നാല് ഗാഢപ്രണയങ്ങളിലൊന്ന്.
അഗാധവും ശക്തവുമായ ബന്ധം തങ്ങൾക്കിടയിലുണ്ടായിരുന്നെന്ന് സിമിയും രത്തനും സമ്മതിച്ചിട്ടുണ്ട്. 11 വർഷങ്ങൾക്ക് മുമ്പുള്ള അഭിമുഖത്തിലാണ് അധികമാർക്കും അറിയാത്ത കാര്യങ്ങൾ ഇരുവരും തുറന്നു പറഞ്ഞത്. 'ഞങ്ങൾ തമ്മിൽ വർഷങ്ങളായുള്ള ബന്ധമാണ്. നർമ്മബോധമുള്ള, എളിമയുള്ള, മാന്യനായ വ്യക്തിയാണ് രത്തൻ. വിശ്രമമില്ലാത്തയാൾ. പണം ഒരിക്കലും അദ്ദേഹത്തിന്റെ പ്രേരകശക്തിയായില്ല-" അന്ന് സിമി പറഞ്ഞു.