തെലുങ്കിൽ നയൻസിന് 13 കോടി

Saturday 12 October 2024 6:00 AM IST

തെലുങ്ക് സിനിമ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ ഒന്നാമത് നയൻതാര. 13 മുതൽ 15 കോടി വരെയാണ് നയൻതാര വാങ്ങുന്നത്. രണ്ടാം സ്ഥാനത്ത് അനുഷ്‌ക ഷെട്ടിയാണ്. നാലുമുതൽ 7 കോടി വരെയാണ് അനുഷ്ക വാങ്ങുന്നത്.പൂജ ഹെഗ്‌ഡെയാണ് മൂന്നാം സ്ഥാനത്ത്. അഞ്ചുകോടിയാണ് പൂജയുടെ പ്രതിഫലം. തൃഷ നാലാം സ്ഥാനത്തും രശ്മിക മന്ദാന അഞ്ചാം സ്ഥാനത്തുമുണ്ട്. നാലു മുതൽ 6 കോടി വരെ തൃഷ വാങ്ങുമ്പോൾ 3 മുതൽ നാലുകോടി വരെയാണ് രശ്മികയുടെ പ്രതിഫലം. ആറാം സ്ഥാനത്ത് സാമന്തയാണ്. 3 മുതൽ 5 കോടി വരെയാണ്. കാജൽ അഗർവാൾ ആണ് ഏഴാം സ്ഥാനത്ത്. 2 കോടിയാണ് പ്രതിഫലം.അതേസമയം 2006ൽ ലക്ഷ്മി എന്ന വെങ്കിടേഷ് ചിത്രത്തിലൂടെയാണ് നയൻതാര തെലുങ്ക് സിനിമയിൽ എത്തുന്നത്. തുടർന്ന് ജയ് സിംഹാ, നരസിംഹ റെഡ്‌ഡി, ശ്രീരാമരാജ്യം, ഗോഡ്‌ഫാദർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.