ആർ.ജെ. ബാലാജി സംവിധായകൻ, നായകൻ സൂര്യ
നടൻ, അവതാരകൻ എന്നീ നിലകളിൽ തിളങ്ങുന്ന ആർ.ജെ. ബാലാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യ നായകൻ. എ.ആർ. റഹ്മാനാണ് സംഗീതം . നയൻതാര ചിത്രം മൂക്കുത്തി അമ്മനിൽ സഹസംവിധായകനായി ബാലാജി പ്രവർത്തിച്ചിട്ടുണ്ട്. ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. അതേസമയം സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയായി.
ഗ്യാങ് സ്റ്രറായി സൂര്യ എത്തുന്ന ചിത്രം എൺപത് കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. സൂര്യയുടെ കരിയറിലെ 44-ാമത് ചിത്രമായി ഒരുങ്ങുന്നു. പൂജ ഹെഗ്ഡെ ആണ് നായിക. മലയാളത്തിൽ നിന്ന് ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് നിർമ്മാണം. അതേസമയം ശിവ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം കങ്കുവ നവംബർ 14 ന് റിലീസ് ചെയ്യും. കങ്കുവയുടെ പ്രൊമോഷൻ, ഒാഡിയോ ലോഞ്ച് പരിപാടിയിലേക്ക് സൂര്യ അടുത്തദിവസം കടക്കും. ബാലാജി ചിത്രത്തിനുശേഷം വെട്രിമാരൻ ചിത്രം വാടിവാസൽ ആണ് സൂര്യയെ കാത്തിരിക്കുന്നത്.
2022 ൽ പ്രഖ്യാപിച്ച ചിത്രമാണ് വാടിവാസൽ.