തമിഴ്‌നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു, അഞ്ചു കോച്ചുകൾ പാളം തെറ്റി, മൂന്നു കോച്ചുകൾക്ക് തീപിടിച്ചു
Friday 11 October 2024 10:05 PM IST
ചെന്നൈ: ചെന്നൈ കവരൈപേട്ടയിിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം, മൈസുരു- ദർബാംഗ ട്രെയിൻ ചരക്കു ട്രെയിനിലിടിച്ചാണ് അപകടമുണ്ടായത്. തിരുവള്ളൂരിന് സമീപം കവരൈപേട്ടയിൽ രാത്രി 8.21ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ച് കോച്ചുകൾ പാളം തെറ്റി. ഇടിയുടെ ആഘാതത്തിൽ മൂന്നുകോച്ചുകൾക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ആരുടെയും നിലഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ ആംബുലൻസുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല,