കൂൾബാറിൽ പണം തട്ടിയെടുത്തതായി പരാതി
Saturday 12 October 2024 1:02 AM IST
ആറ്റിങ്ങൽ:കൂൾബാറിന്റെ മേശയിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. ആറ്റിങ്ങൽ നഗരസഭ കാര്യാലയത്തിന് മുന്നിലെ കൂൾബാറിൽ നിന്ന് കഴിഞ്ഞ രാത്രിയിലാണ് മേശയിൽ സൂക്ഷിച്ചിരുന്ന 28000 രൂപ മോഷ്ടിച്ചത്. രാത്രി പത്ത് മണിയോടെ കടയുടമ റോഡരുകിലെ വേസ്റ്റ് ഡ്രമിൽ വേസ്റ്റ് കൊണ്ടിടുന്നതിനിടെ പുറത്ത് നിന്നയാൾ പണവും എടുത്ത് ഓടി രക്ഷപ്പെടുക യായിരുന്നു. കടയുടമ മോഷ്ടാവിനെ പിൻ തുടർന്നെങ്കിലും ഇരുളിൽ ഓടി മറഞ്ഞു. ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.