അക്ഷരശ്ലോക കലയ്ക്ക് തുടക്കംകുറിച്ച് കുരുന്നുകൾ

Monday 14 October 2024 1:16 AM IST

ഭഗവതിപ്പടി: മാവേലിക്കര കേരളപാണിനി എ. ആർ.രാജരാജവർമ്മ സ്മാരകത്തിൽ തെക്കേക്കര ഗവ.യു.പി സ്കൂളിലെ കുട്ടികൾ അക്ഷരശ്ലോക കലയ്ക്ക് തുടക്കം കുറിച്ചു. വിദ്യാരംഭ ദിനത്തിൽ ഈ വർഷം അക്ഷരശ്ലോകം പഠിക്കാൻ പുതുതായി ചേർന്ന 12 കുട്ടികളാണ് ശാരദാമന്ദിരത്തിൽ ശ്ലോകം ചൊല്ലി അക്ഷരശ്ലോകം പഠിക്കാൻ ആരംഭിച്ചത് . സ്കൂളിൽ 40 ഓളം കുട്ടികൾ അക്ഷരശ്ലോകം പഠിച്ചുവരുന്നു.