സാ​ഹോ​യോ​ട് ​മ​ത്സ​രി​ക്കാ​നി​ല്ല, കാ​പ്പാ​ൻ​ ​റിലീസ് തിയ്യതി മാറ്റി

Saturday 10 August 2019 1:06 AM IST

ബാ​ഹു​ബ​ലി​ക്ക് ​ശേ​ഷം​ ​പ്ര​ഭാ​സ് ​നാ​യ​ക​നാ​കു​ന്ന​ ​സാ​ഹോ​ ​ലോ​ക​വ്യാ​പ​ക​മാ​യി​ ​ആ​ഗ​സ്റ്റ് 30​ന് ​റി​ലീ​സാ​കു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ​അ​തേ​ ​ദി​വ​സം​ ​റി​ലീ​സ് ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​സൂ​ര്യ​ ​-​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്ര​മാ​യ​ ​കാ​പ്പാ​ന്റെ​ ​റി​ലീ​സ് ​സെ​പ്തം​ബ​ർ​ 20​-​ലേ​ക്ക് ​മാ​റ്റി.


ലൈ​ക്കാ​ ​പ്രൊ​ഡ​ക് ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​ഭാ​സ്‌​ക്ക​ര​ൻ​ ​നി​ർ​മ്മി​ച്ച് ​കെ.​വി.​ ​ആ​ന​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കാ​പ്പാ​നി​ൽ​ ​സൂ​ര്യ​യ്ക്കും​ ​മോ​ഹ​ൻ​ലാ​ലി​നു​മൊ​പ്പം​ ​ആ​ര്യ,​ ​സ​യേ​ഷാ,​ ​ബോ​ബ​ൻ​ ​ഇ​റാ​നി,​ ​സ​മു​ദ്ര​ക്ക​നി,​ ​ഷം​നാ​ ​കാ​സിം​ ​തു​ട​ങ്ങി​യ​ ​വ​ലി​യൊ​രു​ ​താ​ര​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​ഹാ​രി​സ് ​ജ​യ​രാ​ജി​ന്റേ​താ​ണ് ​സം​ഗീ​തം.
ബ​ന്തോ​ബ​സ്ത് ​എ​ന്ന​ ​പേ​രി​ൽ​ ​തെ​ലു​ങ്കി​ലും​ ​കാ​പ്പാ​ൻ​ ​മൊ​ഴി​ ​മാ​റ്റി​ ​റി​ലീ​സ് ​ചെ​യ്യു​ന്നു​ണ്ട്.


പീ​റ്റ​ർ​ ​ഹെ​യ്‌​നും​ ​ദി​ലീ​പ് ​സു​ബ്ബ​രായ​നും​ ​ചേ​ർ​ന്നാ​ണ് ​സം​ഘ​ട്ട​ന​ ​രം​ഗ​ങ്ങ​ൾ​ ​ഒ​രു​ക്കു​ന്ന​ത്.​ ​എം.​ ​എ​സ്.​ ​പ്ര​ഭു​വാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ .