ഇന്ത്യൻ വനിതാ സൂപ്പർ ഹീറോയുമായി മഹാകാളി

Tuesday 15 October 2024 2:58 AM IST

സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "മഹാകാളി" എന്ന് പേരിട്ട ചിത്രം ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്നു. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ഒരുക്കുന്ന "മഹാകാളി" സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ട ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ചിത്രം . ഒരു പെൺകുട്ടി കടുവയുടെ തലയിൽ സൗമ്യമായി സ്പർശിക്കുന്ന ദൃശ്യമാണ് ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർ. രചന- പ്രശാന്ത് വർമ്മ, സംഗീതം- സ്മാരൻ സായ്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പി.ആർ. ഒ- ശബരി .