ചിരിച്ച് രസിച്ച് കാണാം, പൊറാട്ട് നാടകം 18ന്

Tuesday 15 October 2024 2:59 AM IST



മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം എന്ന ചിത്രത്തിന് യു സർട്ടിഫിക്കറ്റ്. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിന്റെ ശിഷ്യനായ നൗഷാദ് സാഫ്രോൺ ആണ് സംവിധാനം ചെയ്യുന്നത്. സിദ്ദിഖിന്റെ മേൽനോട്ടത്തിൽ ചിത്രീകരിച്ച ചിത്രത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്ററായ അബു എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്.തികച്ചും ആക്ഷേപഹാസ്യത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മണിക്കുട്ടി എന്ന പശുവും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രചന സുനീഷ് വാരനാട്,ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ,

എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര ആണ് നിർമ്മാണം , പി.ആർ.ഒ: വാഴൂർ ജോസ്,