ലോക കാഴ്ച ദിനം ജില്ലാതല ഉദ്ഘാടനം
Tuesday 15 October 2024 1:33 AM IST
നെയ്യാറ്റിൻകര: ലോക കാഴ്ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവും കുട്ടികളുടെ നേത്ര പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വിഷയാവതരണം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.ആശാവിജയൻ നടത്തി.സുനിതാ റാണി,വിഷ്ണുപ്രസാദ്,കൊടങ്ങാവിള വിജയകുമാർ,വാർഡ് മെമ്പർ നിർമലകുമാരി,ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.അനിൽകുമാർ.എൽ,ഡോ.സ്നേഹസുധാ.എം.ആർ,വെൺപകൽ മെഡിക്കൽ ഓഫീസർ ഡോ.ആശ.പി.എസ്,സുധീഷ്.ബി.ആർ,പമേല.ബി,ഡോ.ജസ്റ്റിൻ ജോൺസൺ എന്നിവർ പങ്കെടുത്തു.