ഹരിതവിദ്യാലയം ശില്പശാല

Monday 14 October 2024 9:37 PM IST

പേരാവൂർ:മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹരിതവിദ്യാലയമാകും. പഞ്ചായത്തിലെ കോളേജ്,സ്കൂൾ,അംഗനവാടികൾ,മദ്രസകൾ,സൺ‌ഡേ സ്കൂൾ ഉൾപ്പെടെ അൻപത് ശതമാനം നവംബർ ഒന്നിനും നൂറുശതമാനം നവംബർ പതിനാലിനും ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിക്കും. പഞ്ചായത്ത് ശുചിത്വ വിജിലൻസ് പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും പ്രഖ്യാപനവും ഗ്രേഡ് സർട്ടിഫിക്കറ്റും നൽകുന്നത് ഇതിന് മുന്നോടിയായുള്ള ശില്പശാല പഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എം. ഷൈലജ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പരിശീലനം നൽകി. പി.ഇ.സി കൺവീനർ പി.സ ജോമോൻ, ബി.ആർ.സി പരിശീലകരായ പി.സി മുനീർ,പി.വി.രേഖ ,ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ രാഘവൻ, കെ.രേഷ്മ തുടങ്ങിയവർ സംസാരിച്ചു.