വൈവാഹിക ബലാൽസംഗം: ഉടൻ വാദംകേൾക്കാൻ സുപ്രീംകോടതി
Tuesday 15 October 2024 1:14 AM IST
ന്യൂഡൽഹി : വൈവാഹിക ബലാൽസംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ ഉടൻ വാദം കേൾക്കാമെന്ന് സമ്മതിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഇന്നലെയാണ് ഹർജിക്കാരുടെ അഭിഭാഷകരോട് ഇക്കാര്യം പറഞ്ഞത്. ആവശ്യത്തെ എതിർത്ത് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വൈവാഹിക ബലാൽസംഗക്കുറ്റത്തിൽ നിന്ന് ഭർത്താവിനെ ഒഴിവാക്കുന്ന, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 375നോട് അനുബന്ധമായുള്ള വ്യവസ്ഥയെയാണ് ഹർജികളിൽ ചോദ്യം ചെയ്യുന്നത്.