ഉപജില്ല കായിക മേള ആരംഭിച്ചു
Wednesday 16 October 2024 9:40 PM IST
നീലേശ്വരം: ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഹോസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കായികമേള നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഭാർഗവി അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മിനി ജോസഫ് നഗരസഭ കൗൺസിലർമാരായ എ.ബാലകൃഷ്ണൻ, പി.പി.ലത , കെ.വി.രാജീവൻ കെ.രാധ,കെ.പി.പ്രമോദ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ടി.വി.പ്രേമബിന്ദു സ്വാഗതവും കെ.സുമോദ് നന്ദിയും രേഖപ്പെടുത്തി. ചാത്തമത്ത് എ.യു.പി സ്‌കൂളിലാണ് കായികമേളയ്ക്ക് ആദിത്യമരുളുന്നത്. ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായിട്ട് 2800 ഓളം വരുന്ന കായിക പ്രതിഭകളാണ് 3 ദിവസം നീണ്ടുനിൽക്കുന്ന കായികമേളയിൽ പങ്കെടുക്കുന്നത്.